മാഹിയിൽ സംയുക്ത അദ്ധ്യാപക സംഘടന പ്രക്ഷോഭത്തിലേക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 28 July 2022

മാഹിയിൽ സംയുക്ത അദ്ധ്യാപക സംഘടന പ്രക്ഷോഭത്തിലേക്ക്

മാഹിയിൽ സംയുക്ത അദ്ധ്യാപക സംഘടന പ്രക്ഷോഭത്തിലേക്ക്


മാഹി: മാഹി വിദ്യാഭ്യാസ മേഖലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രധാന അദ്ധ്യാപക-അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആദ്യവാരത്തിൽ മാഹി മേഖല സംയുക്ത അദ്ധ്യാപക രക്ഷാകർതൃസമിതി ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ പലവട്ടം നിവേദനമായും., നേരിട്ടും വിദ്യാഭ്യാസ ഡയറക്ടർ തൊട്ട് മുഖ്യമന്ത്രി വരെയുള്ളവരെ മയ്യഴിയിലെ കടുത്ത അദ്ധ്യാപക ക്ഷാമമടക്കമുള്ള പ്രശ്നങ്ങൾ അറിയിച്ചിരുന്നുവെങ്കിലും, നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല – അദ്ധ്യയനം മുടക്കാതെ വിദ്യാർത്ഥികളെ ഒഴിവാക്കിയാണ് സമരം നടത്തുകയെന്ന് പ്രസിഡണ്ട് ഷാനിദ് മേക്കുന്ന് പറഞ്ഞു.
മാഹി മേഖല ജോ: പി.ടി.എ.ഭാരവാഹികളായ , കെ.വി.സന്ദീവ്, .ഷിബു കളാണ്ടിയിൽ, ഷൈനി ചിത്രൻ ,സി.എച്ച്.അഫീല, രാഹില യൂനുസ്, ശിവൻ തിരുവങ്ങാടൻ, പി.പി.പ്രദീപൻ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog