ചാവശേരി ബോംബ് സ്ഫോടനം പോലീസ് സമഗ്രമായ അന്വേഷണം നടത്തണം,ദുരൂഹമായ സ്ഫോടനങ്ങൾക്കെതിരെ പോലീസ് ജാഗ്രത പുലർത്തുകയും ചെയ്യണം ; എസ്.ഡി.പി.ഐ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 July 2022

ചാവശേരി ബോംബ് സ്ഫോടനം പോലീസ് സമഗ്രമായ അന്വേഷണം നടത്തണം,ദുരൂഹമായ സ്ഫോടനങ്ങൾക്കെതിരെ പോലീസ് ജാഗ്രത പുലർത്തുകയും ചെയ്യണം ; എസ്.ഡി.പി.ഐകണ്ണൂർ : ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ബോംബ് പൊട്ടി രണ്ടുപേർ മരിക്കാൻ ഇടയായ സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തി ബോംബിന്റെ ഉറവിടം കണ്ടെത്തണമെന്ന് എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ മൗലവി പത്രപ്രസ്താവനയിലൂടെ പോലീസിനോട് ആവശ്യപ്പെട്ടു. ഈ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങൾ പോലീസിന്റെ ജാഗ്രത കുറവാണ് കാണിക്കുന്നത്. ക്രിമിനൽ സംഘങ്ങളുടെ ആയുധപ്പുരകളിലേക്ക് പോലീസ് കടന്നു ചെല്ലാൻ കാണിക്കുന്ന നിസ്സംഗതയാണ് ചാവശ്ശേരിയിൽ നടന്ന രണ്ടുപേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നു ഷംസുദ്ദീൻ മൗലവി കുറ്റപ്പെടുത്തി. 
 ചാവശ്ശേരിയിലും സമീപപ്രദേശങ്ങളിലും പല സമയങ്ങളിലായി ഉണ്ടായ ബോംബ് സ്ഫോടനങ്ങൾ ജനങ്ങൾക്ക് ഇടയിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പതിവ് റൈഡ് നാടകങ്ങൾക്കപ്പുറം കൃത്യമായ ബോംബ് ശേഖരങ്ങൾ കണ്ടെത്താൻ പോലീസ് ആത്മാർത്ഥത കാണിക്കണം. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ സംഘ പരിവാർ കേന്ദ്രങ്ങളിൽ ജില്ലയുടെ പല ഭാഗത്തും ബോംബ് നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട് ഇത്തരം പ്രദേശങ്ങളിൽ നടക്കുന്ന വലുതും ചെറുതുമായ അപകടങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോയതാണ് ചാവശ്ശേരിയിലെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അതീവ ഗുരുതര സംഭവം നടക്കാൻ ഉണ്ടായപ്രധാന കാരണം.
 ആയുധങ്ങൾ ശേഖരിച്ചും ബോംബ് സ്ഫോടനങ്ങൾ നടത്തിയും ജില്ലയുടെ സമാധാന അന്തരീക്ഷം തകർക്കുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും ഷംസുദ്ദീൻ മൗലവി അഭ്യർത്ഥിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog