വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി ❓️❗️ നനഞ്ഞു വലഞ്ഞു വിദ്യാർഥികൾ, - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 July 2022

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി ❓️❗️ നനഞ്ഞു വലഞ്ഞു വിദ്യാർഥികൾ,

തളിപ്പറമ്പ്:- കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.

സ്കൂളിൽ കുട്ടികളും അധ്യാപകരും എത്തിയത് പിറകെ പ്രഖ്യാപിച്ച അവധി പ്രഖ്യാപനം വിദ്യാർത്ഥികളെ യും സ്കൂൾ അധികാരികളെയും വിഷമവൃത്തത്തിലാക്കി. 
എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ഈ മഴയിൽ സ്കൂളിൽ എത്തിയത്.ചില സ്കൂൾ അധികൃതർ അവധി അറിയാതെ ഉച്ചഭക്ഷണം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു.വൈകി വന്ന അവധി പ്രഖ്യാപനം മൂലം ഇവ എന്ത് ചെയ്യണമെന്ന വിഷമവൃത്തത്തിലാണ് സ്കൂൾ അധികൃതർ. രക്ഷിതാക്കൾ പലരും ജോലിക്കു പോകും മുമ്പ് സ്കൂളിൽ എത്തിച്ച വിദ്യാർത്ഥികൾക്ക് എങ്ങനെ തിരിച്ചു പോകും എന്നും അറിയാത്ത സ്ഥിതിയാണ്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog