കണ്ണൂരിൽ വന്‍ മയക്കുമരുന്ന് വേട്ട. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 28 July 2022

കണ്ണൂരിൽ വന്‍ മയക്കുമരുന്ന് വേട്ട.

കണ്ണൂരിൽ വന്‍ മയക്കുമരുന്ന് വേട്ട.

 എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദും പാര്‍ട്ടിയും ചേര്‍ന്ന് കല്യാശ്ശേരി സെന്‍ട്രലില്‍ വെച്ച്  മാരക മയക്കുമരുന്നായ 365 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഓഫീസിലെ ഉത്തര മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ KL 66 B 3392 നമ്പര്‍ മാരുതി വാഗണര്‍ കാറില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന 365 ഗ്രാം MDMA സഹിതം  കല്യാശ്ശേരി സെന്‍ട്രലിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് അസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ NDPS കേസെടുത്തു. ജില്ലയില്‍ എക്സൈസ് കണ്ടെടുത്ത MDMA കേസുകളില്‍ ഏറ്റവും വലിയ അളവിലുള്ള കേസാണിത്. എക്സൈസ് ഇന്‍സ്പക്ടര്‍ പി.ടി.യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.സതീഷ്, പി.വി.ഗണേഷ് ബാബു, എം.വി.ശ്യാംരാജ്, രാഹുല്‍, വിനോദ്, എക്സൈസ് സൈബര്‍ വിഭാഗം സിവില്‍ എക്സൈസ് ഓഫീസര്‍ സുഹീഷ്, എക്സൈസ്‌ഡ്രൈവര്‍ എം.പ്രകാശന്‍, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog