കീഴ്പ്പള്ളി അൽഫോൻസ സ്കൂളിലേക്കുള്ള യാത്രാദുരിതം; വിദ്യാർഥികൾ നിവേദനം സമർപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകീഴ്പ്പള്ളി : കീഴ്പ്പള്ളി അൽഫോൻസ സ്കൂളിലേയ്ക്കും തിരികെയും യാത്ര ദുരിതപൂർണ്ണമായതിനാൽ ഈ അവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കീഴ്പ്പള്ളി അൽഫോൻസ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആറളം ഗ്രാമ പഞ്ചായത് പ്രസിഡണ്ട് കെ.പി. രാജേഷിന് നിവേദനം നൽകി. അൽഫോൻസ സ്കൂളിന് മുന്നിലൂടെയുള്ള കീഴ്പ്പള്ളി ആറളം ഫാം റോഡിലാണ് ഈ ദുരിതയാത്ര. അതിശക്തമായ മഴയെത്തുടർന്ന് റോഡിൽ കുത്തൊഴുക്കാണ്. വലിയ അളവിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു. കീഴ്പള്ളി പോലീസ് സ്റ്റേഷന്റെ മുൻഭാഗം മുതൽ വെള്ളം താഴേയ്ക്ക് റോഡിലൂടെ നിറഞ്ഞൊഴുകുകയാണ്. ധാരാളം കുട്ടികൾ കാൽ നടയായി സ്കൂളിലെത്തുന്നുണ്ട്. റോഡിനിരുവശവും ഡ്രെയ്നേജ് തീർത്ത് യാത്രാ സൗകര്യമൊരുക്കണമെന്ന് കുട്ടികൾ നിവേദനത്തിൽ അവശ്യപ്പെട്ടു. അബിൻ ബിനോജ്, അജ്ഞന രാജേഷ് , പ്രിൻസ് റോബിൻസ്, അലൻ ജോ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha