ഇരിട്ടി: ജനാധിപത്യ ഇന്ത്യയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചു കണ്ടുകഴിഞ്ഞാല്‍ അവരെ തേജോഭം ചെയ്യാന്‍ പുറപ്പെടുന്ന സാദാചാര ഗുണ്ടകളുടെ ഇടപെടലുകളില്‍ യുവകലാസാഹിതി ഇരിട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ഷിജിത് വായന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ശങ്കര്‍ സ്റ്റാലിന്‍, ദേവിക കൃഷ്ണന്‍, പായം ബാബുരാജ്, എ.പ്രണോയ് എന്നിവര്‍ പ്രസംഗിച്ചു.
കലാ, സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ, പരിസ്ഥിതി മേഖലകളില്‍ ജാതി, മത, രാഷ്ട്രീയത്തിനു അതീതമായി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികള്‍: കെ.ബി.ഉത്തമന്‍ (പ്രസിഡന്റ്), സുമേഷ് കുയിലൂര്‍ (വൈസ് പ്രസിഡന്റ്), ഡോ.ജി.ശിവരാമകൃഷ്ണന്‍ (സെക്രട്ടറി), സി.സുരേഷ് (ജോ.സെക്രട്ടറി), ബാബു കാരക്കാട് (ട്രഷറര്‍)
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു