ദുബായ് ജെംസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കണ്ണൂർ സ്വദേശിനിക്ക് പഠനത്തിനിടെ സാമൂഹികപ്രവർത്തനത്തിനുള്ള ഈ വർഷത്തെ ഡയാന പുരസ്‌കാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദുബായ് ജെംസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കണ്ണൂർ സ്വദേശിനിക്ക് പഠനത്തിനിടെ സാമൂഹികപ്രവർത്തനത്തിനുള്ള ഈ വർഷത്തെ ഡയാന പുരസ്‌കാരം


ദുബായ് ജെംസ്ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കണ്ണൂർ സ്വദേശിനി പഠനത്തിനിടെസാമൂഹിക പ്രവർത്തനത്തിനുള്ള ഈ വർഷത്തെ ഡയാന പുരസ്‌കാരം നേടി.സാമൂഹിക പ്രവർത്തനത്തിനോ മാനുഷിക പ്രവർത്തനങ്ങൾക്കോ വേണ്ടി ബ്രിട്ടീഷ് സർക്കാർ അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണാർത്ഥം നൽകുന്ന ഉയർന്ന അംഗീകാരം ഡയാന അവാർഡിന് ദുബായ് ജെംസ് സ്കൂളിൽ പഠിക്കുന്ന മലയാളിയായ കണ്ണൂർ തോട്ടട സ്വദേശിനി സന അശ്രഫ് തിഞ്ഞെടുക്കപ്പെട്ടു.സ്കൂൾ പഠനത്തിനിടയിൽ വനിതാ ശാക്തീകരണത്തിനായുള്ള ശക്തമായ അഭിനിവേശത്തോടെ സ്ത്രീകളുടെ മാറ്റത്തിനും ഉയർച്ചക്കും വേണ്ടിയുള്ള സന യുടെ പ്രവർത്തങ്ങൾ പരിഗണിച്ചാണ് ഡയാന അവാർഡ് നൽകി ആദരിക്കെപ്പെട്ടത്.



സ്ത്രീ ശാക്തീകരണത്തിൽ ശക്തമായ വിശ്വാസമുള്ള അവർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ‘ഫോർ-ഹെർ’ വഴി വിവിധ പ്രവർത്തനങ്ങളിലൂടെ സ്ത്രീകളെ സഹായിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഒന്നിലധികം ലക്ഷ്യങ്ങളോടെയുള്ള സ്ത്രീ ശാക്തീകരണം ‘ഫോർ-ഹെർ’ എന്നതിന് കീഴിലുള്ള അവളുടെ പ്രൊജക്റ്റ് ഫീനിക്സ് നിരവധി ലൈംഗികാതിക്രമത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാൻ സഹായിച്ചു. STEM-ന്റെ മേഖലകളിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ‘സൂപ്പർപോസിഷൻ ദുബായ് സ്ഥാപക ഡയറക്ടർ എന്ന നിലയിൽ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം നൽകാനും സന സഹായിക്കുന്നു.ദുബായിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന മായംമുക്ക് സ്വദേശി അഷ്‌റഫ് ചലിക്കണ്ടിയുടെയും സോഫ്റ്റ്‌വെയർ ട്രൈന്നെർ ആയ സുമയ്യ കരേറാട് പാറക്കണ്ടത്തിൽന്റെയും മകളാണ് സന അശ്രഫ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha