കഞ്ചാവു പൊതിയുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഏഴോം: കഞ്ചാവു പൊതിയുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി.
ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23), ഏഴോം ഹിന്ദു സ്കൂളിന് സമീപത്തെ മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28), ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്ത് (22) എന്നിവരെയാണ് പാപ്പിനിശേരി
റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ ടി. സന്തോഷ്, ആർ.പി.അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.


ഏഴോം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കഞ്ചാവു പൊതിയുമായി പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷെഫീഖ് എം.എം, നിഷാദ് വി, സനീബ് കെ,കലേഷ് എം ,കമ്മീഷണർ സ്ക്വാഡ് അംഗം രജി രാഗ് പി.പി ഡ്രൈവർ ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha