കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 26 July 2022

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകണ്ണൂർ: ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വട്ടപ്പൊയിൽ, വട്ടപ്പൊയിൽ ദിനേശ്, പാട്യം റോഡ്, മതുക്കോത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയും കോളിന്മൂല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ 11വരെയും സിദ്ദീഖ് പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് 2.30വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ വെള്ളോറ, വെള്ളോറ ടവർ, ചെക്കിക്കുണ്ട് ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയും താളിച്ചാൽ, കോയിപ്ര ട്രാൻസ്ഫോമർ പരിധികളിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ചുവരെയും ഏര്യം, ഏര്യം ടൗൺ, കണ്ണങ്കൈ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും നാളെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പെരുമാച്ചേരി, സി.ആർ.സി പെരുമാച്ചേരി, പാടിയിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കാടാച്ചിറ ടൗൺ പരിസരങ്ങളിൽ രാവിലെ ഏഴുമുതൽ 11 വരെയും ആനപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് 2.30 വരെയും എം കെ പെട്രോളിയം, ഗോൾഡൻ വർക് ഷോപ്, കിഴക്കേക്കര, പോലീസ് കോളനി, നോർത്ത് മലബാർ പ്രസ് എന്നീ ട്രാൻസ്ഫോ ർമർ പരിധികളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെയും നാളെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ ചേറ്റടി, മൈക്കാട്, മിഡിലാക്കയം ടവർ, മിഡിലാക്കയം അപ്പർ, കാനമാല, വലിയരീക്കാമല, പുരയിടത്തിൽ കവല, കാക്കുംതടം, ബ്ലൂമെറ്റൽ ക്രഷർ, കോട്ടയംതട്ട്, പുള്ളവനം എന്നിവിടങ്ങളിൽ നാളെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog