കണ്ണൂർ ജില്ലയിലെ വഴിയോര വാണിഭം നിയന്ത്രിക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 July 2022

കണ്ണൂർ ജില്ലയിലെ വഴിയോര വാണിഭം നിയന്ത്രിക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ

കണ്ണൂർ ജില്ലയിലെ വഴിയോര വാണിഭം നിയന്ത്രിക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ


കണ്ണൂർ: വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വഴിയോര വാണിഭം നിയന്ത്രിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പ്രഥമ കണ്ണൂർ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി.ആർട്ടിസ്റ്റ് ശശികലയെ ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ ടി.കെ.ഹെൻ ട്രി,ടോമി കുറ്റിയാങ്കൽ,നിജാം ബക്ഷി,എറണാകുളം ജില്ലാ പ്രസിഡന്റ് സി.വി.ജോളി,ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.ബഷീർ,അഹമ്മദ് പരിയാരം,സി.ബുഷറ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:ടി.എഫ്.സെബാസ്റ്റ്യൻ(പ്രസി.),കെ.എം.ബഷീർകെ.പി.അബ്ദുൾ സലാം,അഹമ്മദ് പരിയാരം,ടി.പി.ഷാജി(വൈസ്.പ്രസി),ഷിനോജ് നരിതൂക്കിൽ(ജന.സെക്ര.),സി.ബുഷ്‌റ,സിനോജ് മാക്‌സ്,വി.വി.തോമസ്(ജോ.സെക്ര.),പി.വി.മനോഹരൻ(ഖജാ.).35 അംഗ ജില്ലാ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog