പുതിയ പാലത്തിന്റെ തൊട്ടടുത്തായ് താല്ക്കാലികമായി നിർമ്മിച്ച റോഡിന്റെ ഇരുവശവും വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം 16-07-2022 മുതൽ പൂർണമായും നിരോധിച്ചിരുന്നു.
വാഹനഗതാഗതം പൂർണമായും നിരോധിച്ചതുമൂലം കണ്ണൂർ കൂത്തുപറമ്പ്, ചക്കരക്കൽ എടക്കാട് തലശ്ശേരി ബസ്സുകൾക്കാണ് കൂടുതലായും ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
കണ്ണൂരിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ മുന്നുപെരിയ വഴി കയറി പാറപ്പുറം,മേലൂർ വഴി ചുറ്റി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് വേണം തൃക്കപാലം മെയ്ൻ റോഡിൽ എത്തേണ്ടത്.
വാഹന നിയന്ത്രണം ഒഴിവാക്കുന്നതുമൂലം വാഹനങ്ങൾക്ക് കിലോമീറ്റർ ചുറ്റിയുള്ള യാത്രയ്ക്ക് ആശ്വാസം ലഭിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു