എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 July 2022

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.
പകരം അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.

ജൂലൈ 3 ന് തൃശ്ശൂരിൽ വച്ച് ചേർന്ന എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് അഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. നിലവിൽ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എൽദോസ് മത്തായി കൺവീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിയെ ആണ് തീരുമാനിച്ചിട്ടുള്ളത്. ജൂൺ 25ന് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാർച്ച്‌ സംഘടിപ്പിക്കുകയും, സംഘടിപ്പിച്ച മാർച്ച്‌ സംഘടനക്കാകെ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടർന്നാണ് നടപടി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog