അപ്പുണ്ണിയേട്ടന് അമ്മയുടെ കരുതൽ; താങ്ങായി സ്നേഹഭവൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 18 July 2022

അപ്പുണ്ണിയേട്ടന് അമ്മയുടെ കരുതൽ; താങ്ങായി സ്നേഹഭവൻ

അപ്പുണ്ണിയേട്ടന് അമ്മയുടെ കരുതൽ; താങ്ങായി സ്നേഹഭവൻ

മട്ടന്നൂർ: മട്ടന്നൂരിലെ അപ്പുണ്ണിയേട്ടന് അമ്മയുടെ കരുതൽ. താങ്ങായി സ്നേഹഭവനും.
വർഷങ്ങളായി മട്ടന്നൂർ വൃന്ദ ഹോട്ടലിലും പരിസരപ്രദേശങ്ങളിലും താമസിച്ചുവരികയായിരുന്ന അപ്പുണ്ണിയേട്ടൻ കുറേനാളുകളായി മട്ടന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിനടുത്തുള്ള കടത്തിണ്ണയിൽ കഴിഞ്ഞുവരികയായിരുന്നു. ഇദ്ദേഹം തീർത്തും അവശനായതിനേ തുടർന്ന് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി ബന്ധുകളെ വിവരമറിയിച്ചു. ബന്ധുകൾ എത്താതിനേ തുടർന്ന് പൊലീസ് മിനി ക്ലബ്ബിൽ വിവരംഅറിയിക്കുകയും ക്ലബ്ബിന്റെ അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർമാരായ പ്രജേഷ് കോയിറ്റി. ഷെമിന നെല്ലൂന്നി, ശ്രീകാന്ത്, വി. വിജയരാഘവൻ എന്നിവർ സ്ഥലത്തെത്തി അപ്പുണ്ണിയേട്ടനെ കുളിപ്പിച്ച് പുതിയവസ്ത്രങ്ങൾ ധരിപ്പിച്ച് പൊലീസിന്റെ സഹായത്തോടെ സ്നേഹഭവനിലേക്ക് മാറ്റുകയുമായിരുന്നു.
അമ്മ ആംബലുൻസ് ഡ്രൈവർ ശരത്ത്, മുനിസിപ്പൽ കൗൺസിലർ കെ.വി. ജയചന്ദ്രൻ, പൊതുപ്രവർത്തകരായ ബിജു മണ്ണൂർ, കെ.വി. രജീഷ്, ഷിജിൽ ഉത്തിയൂർ, ജയന്ത്, വൈശാഖ് അഭയ എന്നിവർ സഹായസഹകരണങ്ങൾ നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog