യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ. ഫുജൈറയിലും തെക്കൻ മേഖലയിലും വൻ നാശനഷ്ടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 28 July 2022

യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ. ഫുജൈറയിലും തെക്കൻ മേഖലയിലും വൻ നാശനഷ്ടം

യുഎഇയിൽ മഴ തുടരുന്നു: വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമായി അധികൃതർ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പല വീടുകളിലും വെള്ളം കയറി. വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. ഒറ്റപ്പെട്ടുപോയ പല കുടുംബങ്ങളെയും അധികൃതർ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.

Read Also: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്

ഫുജൈറയെയും യുഎഇയിലെ കിഴക്കൻ മേഖലകളെയും സഹായിക്കാൻ സമീപ എമിറേറ്റുകളിൽ നിന്ന് രക്ഷാപ്രവർത്തകർ എത്തിച്ചേരണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പോലീസും പ്രതിരോധ വകുപ്പുമായി ചേർന്ന് നിലവിലെ സ്ഥിതി പരിഹരിക്കാൻ പ്രവർത്തിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയവും പറഞ്ഞിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുളള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
വീടിനുളളിൽ അകപ്പെട്ടവർ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അവിടെ നിന്നു പുറത്തിറങ്ങരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog