പയ്യന്നൂർ: അബ്കാരി കേസിൽ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കുന്നരു പരുത്തിക്കാട് സ്വദേശിനി വെമ്പിരിഞ്ഞൻ ശ്രീജ (43)യെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റ് ചെയ്തത്.ദിവസങ്ങൾക്ക് മുമ്പ് എക്സൈസ് സംഘത്തെ കണ്ട് വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന
ആറ് ലിറ്റർ ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായിരുന്നു .അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു