കണ്ണൂർ നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയപോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച് പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30-ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. രാവിലെ 10. 30-ന് പാറക്കണ്ടി ഹെൽത്ത് ഓഫീസിലാണ് ലേലം. പയ്യാമ്പലത്ത് പരാക്രമം കാട്ടി പിടിച്ചുകെട്ടിയ പശുവിനെ ജൂൺ 13-ന് ലേലം ചെയ്തിരുന്നു.
പശുക്കളെ അലഞ്ഞു തിരിയാൻ വിടുന്ന ഉടമസ്ഥർക്ക് എട്ടിന്റെ പണി,പശുക്കളെ ലേലം ചെയ്യും
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു