കണ്ണൂര്‍: 'ഓപ്പറേഷന്‍ മത്സ്യ'യുടെ ഭാഗമായി ജൂലൈയില്‍ മാത്രം കണ്ണൂരില്‍ 166 സ്ഥലങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്.
ഇതില്‍ രണ്ടിടങ്ങളില്‍ നിന്നും പഴകിയ മത്സ്യം കണ്ടെത്തി.മായം കലര്‍ന്ന മത്സ്യത്തിന്റെ വില്‍പ്പന തടയുകയാണ് 'ഓപ്പറേഷന്‍ മത്സ്യ'യിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ഇതിനായി മത്സ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. കണ്ണൂര്‍ ടൗണ്‍, അഴീക്കോട്, കല്ല്യാശ്ശേരി, പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്ബ്, തലശ്ശേരി, ധര്‍മ്മടം, കൂത്തുപറമ്ബ്, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ 11 സര്‍ക്കിള്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഭക്ഷ്യ സുരക്ഷ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ ഉള്‍പ്പെടുത്തുന്നതാണ് പരിശോധ യൂണിറ്റ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് വിനോദ്കുമാര്‍ വ്യക്തമാക്കി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു