മാരക മയക്കുമരുന്നുമായി പിണറായിയിൽ യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: പിണറായിയിൽ മാരക ലഹരിമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് സ്വദേശി വി.വി. മിൽഹാസിനെ(22)യാണ് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും സംഘവും അറസ്റ്റ് ചെയ്തത്.


പിണറായി പാറപ്രം റോഡിൽ ഐ എച്ച് ആർ ഡി കോളജിന് സമീപത്ത് വച്ചാണ് 0.45 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിലായത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ, ജിനേഷ് നരിക്കോടൻ, സുമേഷ് എം.കെ, എക്സൈസ് ഡ്രൈവർ സുകേഷ് പി എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha