വീ. വൺ ചാനലുകൾ ഇനി ഇരിട്ടിയിൽ നിന്നും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 5 July 2022

വീ. വൺ ചാനലുകൾ ഇനി ഇരിട്ടിയിൽ നിന്നും
പ്രഥമ ആൻഡ്രോയിഡ് വിഷ്വൽ ചാനലായ വീ.വൺ ലൈവ് ടി.വി യും , പ്രമുഖ ഓൺ ലൈൻ ന്യൂസ് പോർട്ടലായ വീ.വൺ കേരളയും 2022 ജൂലൈ 5 ചൊവ്വാഴ്ച മുതൽ ഇരിട്ടിയിൽ നിന്നും സംപ്രേക്ഷണം ആരംഭിച്ചു. മാധ്യമ രംഗത്ത് 10 വർഷക്കാലമായി നിറ സാന്നിധ്യമായിരുന്ന വി.വൺ ചാനലുകൾ പൊതുജനങ്ങൾക്കും, വ്യാപാരികൾക്കും ഏറെ ഉപകാരപ്രദമായ മൾട്ടി ഒപ്ഷണൽ ഇ ഡയറക്ടറിയായ വി. വൺ ഹെൽപ്പും ഒരുക്കി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ടി.വിയിലും ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സിലും, ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിലും ലഭ്യമാകുന്ന WE ONE LIVE T.V
https://play.google.com/store/apps/details?id=com.mtmlttgi.Weone_livetv

 - ക്ലൗഡ് ടി.വി. ( CLOUD.T. V ), 

എക്സ്പ്രസ് ഒ.ടി.ടി 

http://expressott.in/live-tv/we-one-live-tv.html

 (Express OTT) എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ലോകത്തിൻ്റെ ഏത് കോണിൽ നിന്നും ചാനൽ ആസ്വദിക്കാം എന്നതിനാലും വയർ ഫ്രീ - വൈ ഫൈ ലോകത്ത് നാമെത്തി നിൽക്കുന്നതിനാലും ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികൾക്ക് ആസ്വാദനത്തിൻ്റെ പുത്തൻ അനുഭവങ്ങളാണ് ഒരുക്കി നൽകുന്നത്. 20 ലക്ഷത്തിലധികം പ്രേക്ഷകരുള്ള വീ.വൺ ലൈവ് ടി.വിയുടെ ഓഫീസും സ്റ്റുഡിയോയും ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കാംപൊയിലിൽ നിന്നും ഇരിട്ടി താലൂക്കാശുപത്രിക്ക് സമീപത്തേക്ക് മാറ്റി. വി. വൺ ലൈവ്.ടി.വി 24 മണിക്കൂറും ലഭ്യമാണ്. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യു അല്ലെങ്കിൽ ലിങ്കിൽ നിന്നും ചാനൽ ഡൗൺലോഡ് ചെയ്യൂ
വീ.വൺ ലൈവ്.ടി.വി [സത്യം നിങ്ങളിലേക്ക് ] - weonelivechannel@gmail.com]

വീ. വൺ. കേരള [ നമ്മളൊന്ന് - www.weonekerala.com ].


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog