ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കണം.ഐ എം എ ജില്ലാ സമ്മേളനം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കണം.
ഐ എം എ ജില്ലാ സമ്മേളനം. 
കണ്ണൂർഃ
 ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുനേരെ നിരന്തരം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി ഉടൻ പ്രഖ്യാപിക്കണമെന്ന് ഐ എം എ കണ്ണൂർ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണ ഭീതിമൂലം യുവഡോക്ടർമാർ സ്വദേശത്ത് ജോലിചെയ്യാൻ താല്പര്യപ്പെടുന്നില്ല. ജോലിസ്ഥലത്തെ അരക്ഷിതാവസ്ഥ മൂലം പുതിയ തലമുറയിലെ വിദ്യാർത്ഥികൾ വൈദ്യവൃത്തി തെരഞ്ഞെടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി ചെയ്യാനും ഗുണമേന്മയുള്ള സേവനം നൽകാനും സുരക്ഷിതമായ സാഹചര്യങ്ങളിൽ മാത്രമേ സാധിക്കൂ എന്ന് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നുംഐ എം എ ക്കു നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha