ഓമാനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ടൗണിൽ താമസിക്കുന്ന ഷംസീർ പാറക്കൽ നജീബ് (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണുള്ളത്. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്ത് വെച്ച് ടയർ പൊട്ടിയാണ് അപകടം.
വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി റയീസ്, ബിന്ദു മക്കീജ ( രാജസ്ഥാൻ ) എന്നിവരെ അടിയന്തിര ചികിത്സക്കായി നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി.വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി സമീർ, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവർ ഹൈമ ആശുപത്രിയിലാണുള്ളത്. പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha