പാനൂരിൽ കോൺഗ്രസ്സ് നേതാവിൻ്റെ വീട്ടു മതിൽ ലീഗ് കൗൺസിലർ ഉൾപ്പെടെ തകർത്തെന്ന് ആരോപണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂരിൽ കോൺഗ്രസ്സ് നേതാവിൻ്റെ വീട്ടു മതിൽ ലീഗ് കൗൺസിലർ ഉൾപ്പെടെ തകർത്തെന്ന് ആരോപണം



പാനൂർ: ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയായ കരിയാട് സത്യന്റെ പുതുതായി നിർമ്മിക്കുന്ന വീടിന്റെ ചുറ്റുമതിൽ തകർത്തു. പാനൂർ മുൻസിപ്പൽ പെരിങ്ങത്തൂർ വാർഡിന്റെ കൗൺസിലറായ അയൂബിന്റെ നേതൃത്വത്തിൽ തകർത്തതായി കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കുന്നു.

എം.ടി.കെ അയ്യൂബ്,സി.പി.എം പ്രാദേശിക നേതാവ് വിനു പെരിങ്ങത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുടെ വീട് മതിൽ തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.ഡി.സി.സി സെക്രട്ടറി കെ.പി സാജു ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha