തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ജനറൽ സിക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും വഖഫ് സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദിൽഷാദ് പാലക്കോടനെയും വാഹനം അടിച്ചു തകർത്തു ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് വഖഫ് പോരാട്ടാത്തിൽ നിന്നും പേടിപ്പിച്ചു പിന്തിരിപ്പിക്കാം എന്ന ഉദ്ധ്യേഷ്യത്തിലാണ്. എന്നാൽ സത്യത്തിനും ന്യായത്തിനും വേണ്ടിയുള്ള ഈ പോരാട്ടം സമിതിയും സഹകാരികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും. വഖഫ് സ്വത്ത് കുടുംബ സ്വത്ത് പോലെ അനുഭവിച്ചു വരുന്ന ചിലർ അധികാരങ്ങൾ നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടാണ് തീറ്റിപോറ്റുന്ന ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് ഇത്തരം ഒരു ആക്രമണത്തിന് മുതിർന്നത്. ഇതിന്റെ പിറകിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട്. ആക്രമികളെയും ഗൂഡാലോചനക്കാരെയും നിയമത്തിന്റെ മുന്നിൽ എത്തിച്ചു തക്കതായ ശിക്ഷ വാങ്ങി കൊടുക്കുവാൻ സമിതി ഏതറ്റം വരെയും പോകും. ആക്രമണത്തിൽ പ്രതിഷേധിച്ചു അടിയന്തിരമായി ചേർന്ന വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ എക്സികുട്ടീവ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ മുഴുവൻ ഉടനെ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. സി കരീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി എം റിയാസുദ്ധീൻ, ചപ്പൻ മുസ്തഫ, ഷബീർ കുറ്റിക്കോൽ, അനസ് അഹമ്മദ്, ഹംസ കുട്ടി കൊമ്മച്ചി തുടങ്ങിയവർ സംസാരിച്ചു.
അക്രമികൾക്ക് പിന്തിരിപ്പിക്കാൻ ആവില്ല, ശക്തമായ നിയമ നടപടി സ്വീകരിക്കും. വഖഫ് സ്വത്ത് സംരക്ഷണ സമിതി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു