പാടിക്കുന്നിൽ പ്ലൈവുഡ് കമ്പനിയിൽ തീ പിടിച്ചു, വൻ നാശനഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാടിക്കുന്നില്‍ ടാഗോര്‍ ഫ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ 5.30നോടെയാണ് സംഭവം. ബോയിലര്‍ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നും എത്തിയ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ രാജീവന്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസര്‍ ടി.അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണം.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha