അമ്പിളിമാമന്റെ കാണാകാഴ്ചകൾ കണ്ടും അറിഞ്ഞും കയരളം നോർത്ത് എ.എൽ.പി. സ്‌കൂളിൽ 'അമ്പിളി ചന്തം'
മയ്യിൽ
അമ്പിളിപ്പാട്ടുകൾ പാടിയും ആകാശത്ത് തെളിയുന്ന ചന്ദ്രന്റെ കാഴ്ചകളെക്കുറിച്ച് സംസാരിച്ചും തുടങ്ങി അവരെത്തിയത് റോക്കറ്റ് വിക്ഷേപണത്തിന്റെയും, ചന്ദ്ര യാത്രയുടെയും, ചന്ദ്രോപരിതലത്തിലെ മനുഷ്യന്റെ കൗതുകകരമായ കാഴ്ചകളിലേക്കുമാണ്. പേടകവും, ചന്ദ്ര യാത്രികരും, അവരുടെ വേഷവും ചന്ദ്രോപരിതലവും എല്ലാം ദൃശ്യമായപ്പോൾ മനുഷ്യന്റെ ശാസ്ത്ര പുരോഗതികൾ കുരുന്നുകൾ കൗതുകത്തോടെ നോക്കിക്കണ്ടു; ജീവിതത്തിൽ ഒരു തവണയെങ്കിലും ചന്ദ്രയാത്ര സാധ്യമാക്കണമെന്ന് മനസ്സിലുറപ്പിച്ചു. ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കയരളം നോർത്ത് എഎൽപി സ്‌കൂൾ സംഘടിപ്പിച്ച 'അമ്പിളി ചന്തം' സി കെ സുരേഷ് ബാബു മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. അമ്പിളി പട്ടുകൽ, ചിത്രരചന, ക്വിസ് മത്സരം, പോസ്റ്റർ നിമ്മാണം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. കെ വൈശാഖ്, എം പി നവ്യ, കെ പി ഷഹീമ എന്നിവർ സംസാരിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു