ചക്കരക്കല്ലിൽ തെങ്ങ് പൊട്ടി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 7 July 2022

ചക്കരക്കല്ലിൽ തെങ്ങ് പൊട്ടി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

കണയന്നൂർ ശ്രിധരൻ പീടികയിൽ നടന്നു പോകവെ
തെങ്ങ് പൊട്ടി വീണ് വയോധികയ്ക്ക്
ദാരുണാന്ത്യം


ചക്കരക്കൽ: നടന്നു പോകവെ 
തെങ്ങ് പൊട്ടി വീണ് വയോധികയ്ക്ക്
ദാരുണാന്ത്യം
ശ്രീധരൻ പീടികയ്ക്ക് സമീപം പുഞ്ചയിൽ ഹൗസിൽ റാബിയ (65) ആണ് മരണപ്പെട്ടത്.
ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു.

ഇന്ന് 5.30 നാണ് സംഭവം. നാട്ടുകാർ ഉടനെ ചക്കരക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: അസൈ.
മക്കൾ: ഷഫീർ, സമീർ, ഷഫീറ. മരുമക്കൾ: മുനീർ, നൗഫൽ, അൻസില.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog