കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 21 July 2022

കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി

കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി
അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നി മാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‌ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി. കൂട്ടുപുഴയിലെ വിൽപ്പനശാലയിൽ പന്നിയിറച്ചി ഇറക്കുന്നതിന് ഇടയിലായിരുന്നു വാഹനമുൾപ്പെടെ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചത്
മൃഗ സംരക്ഷണ അധികൃതരെത്തി വാഹനം ചെക്ക് പോസ്റ്റിലേക്ക് മാറ്റി. പിഗ്ഗ് ഫാർമേഴ്‌സ് ഭാരവാഹികളായ ജോസ് മാത്യു, സനിൽ സേവ്യർ, ഇ.എസ് വിനോദ്, ബിനോയ്, രാജു കേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാഹനം പിടികൂടിയത്. കിലോയ്ക്ക് 150 രൂപയ്ക്ക് വാങ്ങുന്ന ഇറച്ചി 300 രൂപയ്ക്കാണ് കടകളിൽ നിന്നും വിൽക്കുന്നത്.
പന്നികളെ ബാധിക്കുന്ന മാരക വൈറസ് രോഗമായ ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നിമാംസം ഉൾപ്പെടെ കെണ്ടുവരുന്നതിന് 30 ദിവസത്തേക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog