ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും, സംഘത്തിൽ കണ്ണൂർ സ്വദേശിയും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 31 July 2022

ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും, സംഘത്തിൽ കണ്ണൂർ സ്വദേശിയും

ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും

തിരുവനന്തപുരം: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി ആക്കുളത്ത് പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ. തിരുവനന്തപുരം ആക്കുളത്ത് വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരുന്ന സംഘമാണ് അറസ്റ്റിലായത്. കണ്ണൂർ പുത്തൂർ സ്വദേശി അഷ്‌കർ, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ഒന്നാം പ്രതിയായ അഷ്‌കർ ഇന്നലെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്നുമായി വരുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആക്കുളത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആക്കുളത്തെ മറ്റൊരു വീട്ടിൽ നിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.

24 മണിക്കൂറിനിടെ പിടിയിലാകുന്ന മൂന്നാമത്തെ സംഘമാണിത്. നേരത്തെ പന്തളം, കൊച്ചി എന്നിവടങ്ങളിൽ നിന്നായി രണ്ട് സംഘത്തെ പിടികൂടിയിരുന്നു. പന്തളത്ത് ലോഡ്ജില്‍ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ ആയിരുന്നു അറസ്റ്റിലായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് റെയ്ഡിലാണ് 154 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് പേര്‍ പിടിയിലായത്.

ഇതിനു പിന്നാലെ കൊച്ചിയിലും അഞ്ചംഗ സംഘം അറസ്റ്റിലായിരുന്നു. മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog