കുറ്റിക്കോൽ തീവെപ്പ്: പ്രതികളെ ഉടൻ പിടികൂടണം; കരീംചേലേരി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 July 2022

കുറ്റിക്കോൽ തീവെപ്പ്: പ്രതികളെ ഉടൻ പിടികൂടണം; കരീംചേലേരി

കുറ്റിക്കോൽ തീവെപ്പ്: പ്രതികളെ ഉടൻ പിടികൂടണം; കരീംചേലേരി
ഇരുട്ടിൻ്റെ മറവിൽ കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച പ്രതികളെ ഉടൻ പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി. പാതിരാത്രി ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന സാമൂഹ്യ ദ്രോഹികൾ കസേരകൾ കട്ട് കടത്തുകയും ടി.വി യും മറ്റു ഫർണ്ണിച്ചറുകൾ അടിച്ച് തകർക്കുകയും തുടർന്ന് ഓഫീസിന് തീയിടുകയുമാണുണ്ടായത്. യാതൊരു സംഘർഷാവസ്ഥയും നിലവിലില്ലാത്ത പ്രദേശത്ത് അരക്ഷിതാവസ്ഥയും അരാജകത്വം സൃഷ്ടിക്കുവാനും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുമുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണോ ഇത്തരം അക്രമങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. വസ്തു നിഷ്ഠവും സമഗ്രവുമായ അന്വേഷണത്തിലൂടെ മാത്രമെ യഥാർത്ഥ പ്രതികളെ പിടികൂടാനാകുകയുള്ളൂ. അതിനാൽ നിയമ പാലകർ ജാഗ്രതയോടെ സത്വര നടപടികൾ സ്വീകരിച്ച് അടിയന്തരമായും പ്രതികളെ പിടികൂടണമെന്ന് കരീംചേലേരി ആവശ്യപ്പെട്ടു.ജില്ലാ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളോടൊപ്പം അദ്ദേഹം സംഭവസ്ഥലവും ഓഫീസും സന്ദർശിച്ചു. ജില്ലാ ലീഗ് സെക്രട്ടരിമാരായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി.താഹിർ, എം.പി.എ റഹീം, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ നെല്ലൂർ, ജനറൽ സെക്രട്ടരി പി.സി.നസീർ, വൈസ് പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog