വളപട്ടണം ഐഎസ് കേസ് ; പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി
കണ്ണൂര്‍ വളപട്ടണം ഐഎസ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാര്‍. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്തതതായി കണ്ടെത്തിയത്. പ്രതികളായ ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു.കെ.ഹംസ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. അതേസമയം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ കുറച്ച് നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു