ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതലയോഗം: ഇരിക്കൂറിലേക്ക് ബസ് സര്‍വ്വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതലയോഗം: ഇരിക്കൂറിലേക്ക് ബസ് സര്‍വ്വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും


തിരുവനന്തപുരം: ഇരിക്കൂറിലെ യാത്രക്ലേശം പരിഹരിക്കുന്നതിന് അഡ്വ. സജീവ് ജോസഫ്, എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചതിന്റെ ഭാഗമായി ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതലയോഗം ചേര്‍ന്നു. 

കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഇരിക്കൂര്‍ മണ്ഡലത്തിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന നിരവധി ബസുകളാണ് നിര്‍ത്തിയിരിക്കുന്നതെന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 


കണ്ണർ - നടുവിൽ - വേങ്കുന്ന് - ചെമ്പേരി - വഴി വലിയഅരീക്കമല, കണ്ണൂർ-തളിപ്പറമ്പ് - കരുവഞ്ചാൽ - മാവുംചാൽ - കുടിയാന്മല വഴി വലിയഅരീക്കമല, കണ്ണൂര്‍-അറബി-കോളിത്തട്ട് തുടങ്ങിയ മൂന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നതാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു യോഗത്തില്‍ അറിയിച്ചു. കൂടാതെ 26/07/2022 ന് ഉച്ചയ്ക്ക് ശേഷം ബസ് സർവീസുകള്‍ ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ഉത്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.

സര്‍വ്വീസ് നിര്‍ത്തലാക്കിയ മറ്റ് ബസ് സര്‍വ്വീസും പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും, ഇരിക്കൂറില്‍ കെ.എസ്.ആർ.ടി.സി യുടെ ഒരു ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി എം.എല്‍.എ അറിയിച്ചു.

യോഗത്തില്‍ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകര്‍, ഗതാഗത വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.അനില്‍, കെ.എസ്.ആർ.ടി.സി കണ്ണുര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha