പേരാവൂർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയംഗം പി.കെ.സന്തോഷിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി. ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധംമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന കാരണത്താലാണ് നടപടി. മണ്ഡലം കമ്മിറ്റിയുടെനടപടിക്ക് ജില്ലാ കൗൺസിൽ അംഗീകാരം നൽകി.
ലോക്കൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സന്തോഷ് സമ്മേളനത്തിൽ എതിർപ്പുയർത്തുകയും മാധ്യമങ്ങളിൽ പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി. മുരിങ്ങോടി ബ്രാഞ്ചിലേക്കാണ് സന്തോഷിനെ തരം താഴ്ത്തിയത്. മണ്ഡലം കമ്മിറ്റി യോഗത്തിൽ വി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, ജില്ലാ എക്സി. അംഗം വി. ഷാജി, മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു