സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിലെത്തി പീഡിപ്പിക്കാൻ ശ്രമം, വിളക്കന്നൂർ സ്വദേശി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുകയുംബൈക്കിൽ പിൻതുടർന്ന് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. വിളക്കന്നൂർ സ്വദേശി കറുത്തലിയാറകത്ത് നദീറിനെ (24) യാണ് പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.രഘുനാഥും സംഘവും അറസ്റ്റ്ചെയതത്.ഇക്കഴിഞ്ഞ 12 ന് പെൺകുട്ടിസ്കൂളിൽ പോകുന്നതിനിടെയായിരുന്നു സംഭവം.തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha