കനത്തമഴ : മയ്യിൽ നാറാത്ത് തെങ്ങ് പൊട്ടിവീണ് അന്യസംസ്ഥാന തൊഴിലാളി മരണപെട്ടു,

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നാറാത്ത്:-കനത്ത കാറ്റിൽ നാറാത്ത് കല്ലൂരിക്കടവ് തെങ്ങ്‌ പൊട്ടി വീണ് തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെടെയുണ്ടായ ശക്തമായ കാറ്റിൽ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഈശ്വരി (18) ആണ് മരണപ്പെട്ടത്. ഭർത്താവ്: മുത്ത്മണി (തമിഴ്‌നാട് സ്വദേശി). നാലു മാസം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്.
അപകടത്തെതുടർന്ന് ഈശ്വരിയെ കമ്പിലിലെ സ്വകാര്യ ആശുപത്രയിലേക്കും തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്കും എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെതുടർന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പതിനേഴാം വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha