ചെങ്കൽ പണകൾ തുറക്കണം; കലക്ടർക്ക് നിവേദനം നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 27 July 2022

ചെങ്കൽ പണകൾ തുറക്കണം; കലക്ടർക്ക് നിവേദനം നൽകിചെങ്കൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സ്വതന്ത്ര ചെങ്കൽ – ലോറി ഓണേഴ്സ് അസോസിയേഷൻ ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു. പണി നിർത്തിവച്ച ചെങ്കൽ മേഖലയിലെ ലോറി ഡ്രൈവർമാർ ആത്മഹത്യയുടെ വക്കിലാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മഴക്കാലത്താണ് ചെങ്കൽ പണകളിൽ പണി നിർത്തിവച്ചത്. എന്നാൽ ജില്ലയിലെ മറ്റ് പല സ്ഥലങ്ങളിലും പണികൾ പുന രാരംഭിച്ചിട്ടും കുറുമാത്തൂർ മേഖലയിൽ ആരംഭിച്ചിട്ടില്ല. ഈ മേഖലയിലുള്ള ഡ്രൈവർമാരായത് കൊണ്ട് മറ്റ് സ്ഥലങ്ങളിലെത്തിയാൽ കല്ല് നൽകില്ലെന്നും കഴിഞ്ഞ രണ്ടു മാസമായി കുടുംബം പട്ടിണിയിലാണെന്നും ഭാരവാഹികൾ പറഞ്ഞു. കുറുമാത്തൂർ മേഖലയിലെ ചെങ്കൽപ്പണകൾ തുറന്ന് പ്രവർത്തി ക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടർക്ക് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog