മൂന്നാം പാലത്ത് റോഡിൽ വെള്ളം കയറി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 July 2022

മൂന്നാം പാലത്ത് റോഡിൽ വെള്ളം കയറികനത്ത മഴയിൽ മൂന്നാംപാലത്ത് റോഡിൽ വെള്ളം കയറി. പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ബദൽ റോഡിലാണ് വെള്ളമെത്തിയത്.

കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈ വെള്ളത്തിൽ കൂടിയാണ് പോകുന്നത്. വെള്ളം കയറിയതു കാരണം ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവ പോകാൻ ബുദ്ധിമുട്ടുന്നു. വെള്ളം ഒഴിവാക്കുന്നതിനായി വാഹനങ്ങൾക്ക് വലതുഭാഗം വഴി പോകേണ്ടിവരുന്നു. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
വെള്ളം സമീപത്തെ കടകളിലേക്കും കയറുന്നുണ്ട്. ചരക്കുവാഹനങ്ങളുടെ ഗതാഗതം ഇതുവഴി നിരോധിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകേണ്ട ചരക്കുലോറികൾ മൂന്നുപെരിയ പാറപ്രം-അണ്ടല്ലൂർ-കാടാച്ചിറ വഴിയാണ് പോകാൻ നിർദേശിച്ചിട്ടുള്ളത്.
അതുപോലെ കണ്ണൂർ ഭാഗത്തുനിന്ന് കൂത്തുപറമ്പിലേക്ക്പോകേണ്ട ഭാരവണ്ടികൾ ചാല-തന്നട-പൊതുവാച്ചേരി-ആർ.വി. മെട്ട വഴി മൂന്നുപെരിയയിലേക്ക് പോകണം. മൂന്നുപെരിയയിലും ചാലയിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില വാഹനങ്ങൾ നിരോധനം ലംഘിക്കുന്നതായി പരാതിയുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog