പാവന്നൂർ വയലിൽ നശിച്ചത് അയ്യായിരത്തിലധികം നേന്ത്രവാഴകൾ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ:- കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ പാവന്നൂർ വയലിൽ നശിച്ചത് അയ്യായിരത്തിലധികം നേന്ത്രവാഴകൾ. പാവന്നൂരിലെ കെ.പി അബ്ദുൾ അസീസ്, ഭാര്യ പി.പി നബീസ എന്നിവരുടെ നേന്ത്രവാഴ കൃഷിയാണ് നശിച്ചത്.
മഴ തുടരുന്നതിനാൽ വെള്ളക്കെട്ട് നീങ്ങാനിടയില്ലെന്നും ഇനിയും ഒട്ടേറെ വാഴകൾ നശിക്കുമെന്നും അബ്ദുൾ അസീസ് പറഞ്ഞു.

കഴിഞ്ഞ വർഷം കാട് മൂടിയ കരപ്പറമ്പ് പാട്ടത്തിനെടുത്ത് വാഴക്കൃഷിയിറക്കി നൂറോളം വിദ്യാലയത്തിൽ വാഴക്കുലകളും കന്നുകളും സൗജന്യമായി നൽകിയ കർഷക ദമ്പതികളുടെ കൃഷിയാണ് വെള്ളക്കെട്ടിൽ നശിച്ചത്.

ഇക്കുറി പാവന്നൂർ വയൽ പാട്ടത്തിന് എടുത്താണിവർ കൃഷിയിറക്കിയിരുന്നത്. നശിച്ച കുലച്ചതും കുലക്കാറായതുമായ വാഴത്തോട്ടം കുറ്റ്യാട്ടൂർ കൃഷിഭവനിലെ കൃഷി ഓഫീസർ കെ.കെ ആദർശ്, അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി എന്നിവർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha