തൊഴിലുറപ്പ് പദ്ധതി :ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ സിറ്റിംഗ് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്    പദ്ധതിയുമായി ബന്ധപെട്ട് 
പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന് പദ്ധതിയുടെ 
ജില്ലാ ഓുംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്
ഓഫീസിൽ സിറ്റിംഗ്   നടത്തി . ഇരിക്കൂർ, മലപ്പട്ടം , മയ്യിൽ ഗ്രാമപഞ്ചായത്തുകളിൽ
നിന്നള്ള പരാതിക്കാരും ഉദ്യോഗസ്ഥരും ഹാജരായി.
ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവിനു കിണർ നൽകിയതുമായി
ബന്ധപെട്ട മലപ്പട്ടും, മയ്യിൽ ഗ്രാമപഞ്ചായത്തുകളിലെ പരാതിക്കാർക്ക് തൊഴിൽ 
ആവശ്യപെട്ട് തൊഴിൽ ലഭിക്കാത്തതുമായുമായി ബന്ധപെട്ടിട്ടുള്ള പരാതികളിൻമേലാണ്   തീർപ്പു
കൽപ്പിച്ചത്.
കുറ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ്   പദ്ധതിയുടെ പ്രവർത്തി സ്ഥലവും 
ഓുംബുഡ്സ്മാൻ സന്ദർശിച്ച് തൊഴിലാളികളുമായി സുംസാരിച്ചു. പ്രവർത്തി സ്ഥലത്ത്
ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും എൻ.എം .എ.എസ് വഴി ഹാജർ
രേഖപെടുത്തുന്നത്തിനെ കുറിച്ചും സംസാരിച്ചു. മാസ്റ്റർ റോളിൽ വന്നവർ 
 തൊഴിലെടുക്കാൻ വരാത്ത സാഹചര്യവും  ഉണ്ടാവരുതെന്നും മേറ്റൻമാർക്ക് 
തിരിച്ചറിയൽ കാർഡ്സ് നൽകണമെന്നതും നിർദേശിച്ചു. പരാതികൾ ഉണ്ടങ്കിൽ തപ്പാൽ
വഴിയോ ഇ മെയിൽ വഴിയോ ഫോൺ വഴിയോ സമർപ്പിക്കാവുന്നതാണ് എന്ന്
അറിയിച്ചു.
ഇരിക്കൂർ ബ്ലോക്ക്പ ഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന സിറ്റിങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രോഗ്രാം ഡയറക്ടർ 
 ഓഫീസർ ശ്രീ ആർ. അബു, ജോയിന്റ്  ബി ഡി ഒ റസീന സി കെ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha