ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 27 July 2022

ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു.

ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു.

തിരുവനന്തപുരം : ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമ വിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവർത്തൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ, മറവിരോഗക്കാരനാണെന്ന് ഡോക്ടർമാർ സർട്ടിഫൈ ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ ഭരണത്തലവനാക്കിയ സർക്കാർ തീരുമാനം അത്യന്തം ഹീനവും, നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള മീഡിയ പേഴ്സൺ യുണിയൻ അഭിപ്രായപ്പെട്ടു.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കൊലകുറ്റത്തിന് വിചാരണ നേരിടുന്ന പ്രതിയെ ഇത്തരം പദവികളിൽ നിയമിക്കുന്നതിലൂടെ, ഔദ്യോഗികമായി 
 മാന്യമായി നീതിപൂർവം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണ്.
ആയതിനാൽ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം റഫീഖ്, ജനറൽ സെക്രട്ടറി സുവീഷ് ബാബു, ട്രഷറർ ഷാഫി ചങ്ങരംകുളം, സംസ്ഥാന കോർ കമ്മിറ്റി ചെയർമാൻ വി. സെയ്ദ് , കൺവീനർ പീറ്റർ ഏഴിമല എന്നിവർ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog