നടു റോഡില്‍ നിര്‍ത്തിയിട്ട ടിപ്പർ ലോറിയില്‍ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നടുറോഡില്‍ നിര്‍ത്തിയിട്ട ടിപ്പർ ലോറിയില്‍ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പ്രാപ്പൊയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. മഞ്ഞക്കാട് ഭാഗത്തു നിന്നും തിരുമേനിക്ക് പോവുകയായിരുന്ന കാറാണ് ടിപ്പറിന്റെ പിറകിലിടിച്ച് തകര്‍ന്നത്. നിരവധി ടിപ്പറുകളാണ് തിരുമേനി ചെറുപുഴ റോഡില്‍ അതിരാവിലെ നിര്‍ത്തിയിടുന്നത്. ഇത് ദുരന്തത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാര്‍ നിരവധി തവണ അധികാരികളെ അിറയിച്ചുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പരിക്കേറ്റ കാര്‍ യാത്രക്കാരായ മുക്കാട്ട് വക്കച്ചന്‍, ചൂരപ്പുഴയില്‍ ജോയി എന്നിവരെ കണ്ണൂരിലെ ബി.എം.ച്ച് ജിംകെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha