കണ്ണവം(കണ്ണൂർ): മുഖം മൂടിയെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോഴാണ് സംഭവം.
സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സ്കൂളിൻ്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഒരു വിദ്യാർഥി കുഴഞ്ഞ് വീഴുകയും ചെയ്തു.
മർദ്ദനത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കഴുത്തിന് മുകളിൽ തല കാണില്ലന്നും നാലംഗ സംഘം ഭീഷണിപ്പെടുത്തി.കുട്ടികളുടെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിച്ച് വരുത്തിയതിന് ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കണ്ണവം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം. സജിത്തിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു