മഴ കനത്തതോടെ അഞ്ചരക്കണ്ടി - മമ്പറം പുഴയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 8 July 2022

മഴ കനത്തതോടെ അഞ്ചരക്കണ്ടി - മമ്പറം പുഴയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ


 ചക്കരക്കല്ല്:നിർത്താതെ പെയ്യുന്ന മഴയിൽ ചക്കരക്കൽ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വയലുകളിലും വെള്ളം കയറി. 

കീഴല്ലൂർ ഡാമിൽ വെള്ളം കയറിയതിനെ തുടർന്ന് മാവിലാക്കൊവ്വൽ ചാലി പറമ്പ് റോഡ് വെള്ളത്തിന്നടിയിലാണ്.പ്രദേശത്തെയും അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശത്തെയും നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

ചാമ്പാട് തോടിൽ നിന്നുള്ള വെള്ളമൊഴുക്ക് ശക്തമായതോടെ ഊർപ്പള്ളി വയലിൽ വെള്ളം കയറി. ചാമ്പാട്, ഓടക്കടവ്, മാമ്പ, ആനേ നിമെട്ട, ചിറമ്മൽ, വേങ്ങാട് അങ്ങാടി, മുണ്ടേരി, ഏച്ചൂർ, കാഞ്ഞിരോട് തുടങ്ങിയ ഭാഗങ്ങളിലെ വയലുകളിലും ശക്തമായ മഴയിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്.

കീഴല്ലൂർ ഡാമിനോട് ചേർന്നുള്ള പുഴയോരങ്ങളിൽ വെള്ളത്തിൻ്റെ അളവ് ക്രമാതീതമായി കൂടുന്നത് പ്രദേശവാസികൾ ആശങ്ക ഉയർത്തിയിട്ടുണ്ട്.
വരും മണിക്കുറിൽ മഴ ശക്തമായാൽ പ്രദേശത്തെ മിക്ക റോഡുകളും വെള്ളത്തിനടിയിലാവുമെന്ന് നാട്ടുകാർ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog