അഗതിമന്ദിരങ്ങൾക്കുള്ളറേഷൻ നിർത്തലാക്കരുത്: മിനി ക്ലബ്ബ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 8 July 2022

അഗതിമന്ദിരങ്ങൾക്കുള്ളറേഷൻ നിർത്തലാക്കരുത്: മിനി ക്ലബ്ബ്


അഗതിമന്ദിരങ്ങൾക്കുള്ള
റേഷൻ നിർത്തലാക്കരുത്: മിനി ക്ലബ്ബ്
മട്ടന്നൂർ: അനാഥ- അഗതിമന്ദിരങ്ങൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും
പാലിയേറ്റീവ് കിടത്തിചികിത്സാ കേന്ദ്രങ്ങൾക്കും സൗജന്യനിരക്കിൽ നൽകിവരുന്ന അരി, ഗോതമ്പ്, എന്നിവയുടെ വിതരണം നിർത്തലാക്കുവാനുള്ള തീരുമാനം പുനപ്പരിശോധക്കണമെന്ന് മട്ടന്നൂർ മിനി സ്പേർട്സ് ആന്റ് ആർട്സ് ക്ലബ്ബും അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂനിറ്റും അവശ്യപ്പെട്ടു.
     ഓർഫനേജസ് കൺട്രോൾ ബോർഡിന്റെ കീഴിൽ 1800 ഓളം ക്ഷേമസ്ഥാപനങ്ങളിൽ ഒരുലക്ഷത്തിൽപ്പരം പേർ താമസിക്കുന്നുണ്ട്. നിലംബരായവരെ ഇവരെ പട്ടിണിയിലാക്കുന്ന സാഹചര്യം ഒഴിവക്കുവാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് യോഗം അവശ്യപ്പെട്ടു.
     യോഗത്തിൽ ലൈജു കുര്യാക്കോസ്, കെ.ഒ. പ്രശാന്ത്, ലനീഷ് ഇടവേലിക്കൽ, പ്രിയേഷ് കോയിറ്റി, ദിവ്യ അജിത്ത്, ഫാസിൽ പരീക്ക, സി.വി. കൃഷ്ണദാസ്, റിബിൻ പൊറോറ, കെ.കെ. കീറ്റുകണ്ടി
എന്നിവർപങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog