ഉച്ചഭക്ഷണക്കുടിശ്ശിക അനുവദിക്കുക
ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ പി എസ് ടി എ സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.പാനൂർ എ ഇ ഒ ഓഫീസ് ന് മുന്നിൽ നടത്തിയ സമരം കെ പി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിത അംഗം പി ഹരിലാൽ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ നാട്ടിൽ രണ്ട് മാസമായി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുക അനുവദിക്കാതിരുന്നത് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്.പ്രധാനാധ്യാപകരെ ഗവൺമെൻ്റ് സമ്മർദ്ദത്തിലാക്കുകയാണ്.ഭരണാനുകൂല സംഘടനകൾ വർഗ്ഗ വഞ്ചകരായി മാറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു