തളിപ്പറമ്പ്* : നൂറ് കോടി രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഒരു ബിസിനസ് കോംപ്ലക്‌സില്‍ ഫോര്‍-എക്‌സ് കറന്‍സി ബിസിനസ് നടത്തുന്ന അള്ളാംകുളം സ്വദേശിയായ യുവാവാണ് മുങ്ങിയിരിക്കുന്നത്. തളിപ്പറമ്പിലെ നിരവധി സമ്പന്നന്‍മാരുടെ പണമാണ് യുവാവിനെ ഏല്‍പ്പിച്ചിരുന്നത്. അഞ്ച് കോടിമുതല്‍ 10 ലക്ഷം രൂപ വരെയാണ് നൂറുകണക്കിനാളുകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതത്രേ. ഇതില്‍ കൂടുതലും രേഖകളില്ലാത്ത പണമായതിനാല്‍ ഇതേവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. തായ്‌ലാന്റ്, മലേഷ്യ എന്നിവിടങ്ങളിലും ബിസിനസ് ബന്ധമുള്ള യുവാവ് വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. അതിസമ്പന്നര്‍ക്ക് പുറമെ സാധാരണക്കാരായ ചില കച്ചവടക്കാരും യുവാവിന് പണം നല്‍കിയതായാണ് വിവരം. വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും യുവാവിന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളും മറ്റും പ്രചരിക്കുന്നുണ്ട്.
നൂറുകോടിയുമായി തളിപ്പറമ്പിലെ യുവാവ് മുങ്ങിയതായി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു