തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് കപാലികലുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ജയന്റെ വീട്ടില്‍ തീപിടുത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമന സേനയിലും പോലീസിലും വിവരം അറിയിക്കുക ആയിരുന്നു.
ജയന്‍ വര്‍ഷങ്ങളായി വിദേശത്താണ്. ജയന്റെ മാതാവ് ലക്ഷ്മിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ ഇന്നലെ വിദേശത്തേക്ക് പോയിരുന്നു. ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണക്കല്‍ തുടരുകയാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു