മഴക്കാലം സ്കൂൾ അവധി "" വിദ്യാലയ അവധി പ്രാദേശികമായി നല്‍കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 11 July 2022

മഴക്കാലം സ്കൂൾ അവധി "" വിദ്യാലയ അവധി പ്രാദേശികമായി നല്‍കും

വിദ്യാലയ അവധി പ്രാദേശികമായി നല്‍കും

കാലവര്‍ഷത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യത്തില്‍ അക്കാര്യം പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീരുമാനിക്കാന്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല അവലോകന യോഗത്തില്‍ ധാരണ. ഓരോ പ്രദേശത്തെയും മഴയുടെ തീവ്രതയും വെള്ളക്കെട്ട് അടക്കമുള്ള ഘടകങ്ങളും പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട എ.ഇ.ഒമാരുമായും ആലോചിച്ച് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറായിരിക്കും അവധി തീരുമാനിക്കുക. തലേദിവസം വൈകിട്ട് തന്നെ അവധി തീരുമാനമെടുക്കുകയും ഇത് ഔദ്യോഗികമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി മാധ്യമങ്ങളെ അറിയിക്കുകയും വേണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog