ചാവശേരിയിൽ ബോംബ് പൊട്ടി രണ്ടു പേർ മരിച്ച സംഭവത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 13 July 2022

ചാവശേരിയിൽ ബോംബ് പൊട്ടി രണ്ടു പേർ മരിച്ച സംഭവത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം.

ചാവശേരിയിൽ ബോംബ് പൊട്ടി രണ്ടു പേർ മരിച്ച സംഭവത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. സ്ഫോടനം കൊലപാതകത്തിനു തുല്യമായ നരഹത്യയാണെന്ന് പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉന്നയിച്ചു. ബോംബ് നിർമ്മിച്ചത് ആര്? ആരെ കൊല്ലാൻ ആയിരുന്നു ബോംബ് നിർമാണം? ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.
അതേസമയം ചാവശേരി സ്ഫോടനത്തിൽ മറുപടിയുമായി മുഖ്യമന്ത്രിയും എത്തി. ബോംബപകടം നിർഭാഗ്യകരമായ സംഭവമാണെന്നും വിഷയത്തിൽ പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാവശ്ശേരി മേഖല എസ്ഡിപിഐ ആർഎസ്എസ് ശക്തികേന്ദ്രമാണെന്നും പ്രദേശത്ത് ആയുധം ശേഖരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സഭയിൽ സൂചിപ്പിച്ച മുഖ്യമന്ത്രി സമാധാന അന്തരീക്ഷം തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുകയാണെന്നും ആരോപിച്ചു. വർഗീയ ശക്തികളെ കുറിച്ച് പറയാത്ത പ്രതിപക്ഷയുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog