കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 10 July 2022

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ

ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ
കൂട്ടുപുഴ: ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും, 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 2 ഗ്രാം മെത്താഫിറ്റാമിൻ കൈവശം വയ്ക്കുന്നതു തന്നെ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്._ _മയക്കുമരുന്നുകളുമായി ഫോക്സ് വാഗൺ കാറിൽ ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി ബൾക്കീസ് മഹലിൽ ഷഹീദ് എം. (32), ചൊക്ലി കീഴ്മാടം സ്വദേശി മർവ്വ മഹലിൽ മുസമ്മിൽ എം. (32), പാനൂർ താഴെ പൂക്കോം സ്വദേശി ബൈത്തുൽ ഔലാദിൽ അഫ്സൽ സി.കെ. (26), തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൌസിൽ അഫ്സൽ സി. (25) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ബി.അനുബാബുവും പാർട്ടിയും ചേർന്ന് പിടികൂടിയത്._ _മയക്കുമരുന്നു കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച KA 01 MV 6164 നമ്പർ ഫോക്സ് വാഗൺ കാർ, മൊബൈൽ ഫോൺ, ഒ സി ബി പേപ്പർ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു._ _പ്രതികളെ ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെയും തൊണ്ടി മുതലുകളും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. പ്രതികളെ മട്ടന്നൂർ JFCM കോടതിയിൽ ഹാജരാക്കും തുടർ നടപടികൾ വടകര NDPS സ്പെഷൽ കോടതിയിൽ നടക്കും._ _പാർട്ടിയിൽ എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സക്വാഡംഗങ്ങളായ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി. സജീവൻ, സിവിൽ എക്സൈസ് ഓഫീസർ പി.ജലീഷ് എന്നിവരും ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു.._ _അന്തർസംസ്ഥാന ലഹരി കടത്ത് തടയുന്നതിന് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog