കെഎസ്ആർടിസി ശമ്പള വിതരണം ശനിയാഴ്ച മുതൽ,50കോടി അനുവദിച്ച് സർക്കാർ,ആദ്യം കിട്ടുക ഡ്രൈവർക്കും കണ്ടക്ടർക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 21 July 2022

കെഎസ്ആർടിസി ശമ്പള വിതരണം ശനിയാഴ്ച മുതൽ,50കോടി അനുവദിച്ച് സർക്കാർ,ആദ്യം കിട്ടുക ഡ്രൈവർക്കും കണ്ടക്ടർക്കും


കെ എസ് ആർ ടി സിശമ്പള വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ആണ് ശമ്പളം കിട്ടുക.സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത് 79 കോടി രൂപയാണ്. ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിരുന്നില്ല.ഇതിനെതിരെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറഞ്ഞിരുന്നത്. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog